ലോകമാകെ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എല്ലാവരും തന്നെ ആശങ്കയിലാണ്. അക്കൂട്ടത്തില്‍ മഹാമാരിക്കു ശേഷമുണ്ടാകുന്ന തൊഴിലില്ലായ്മയേയും, സാമ്ബത്തിക പ്രതിസന്ധിയേയും ഏറെ ഭയന്നു കഴിയുന്നവരാണ് പ്രവാസികള്‍. കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലെത്തി ലേബര്‍ ക്യാംപുകളിലും മറ്റുമായി ആശങ്കയോടെ കഴിയുന്ന പ്രവാസികള്‍ക്ക് ധൈര്യം പകരുകയാണ് നടന്‍ മോഹന്‍ലാല്‍.